Spread the love


ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ്: അനുപാതം
ജനസംഖ്യാടിസ്ഥാനത്തിൽ.

തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുവാദം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുനക്രമീകരിക്കാൻ തീരുമാനിച്ച് മന്ത്രിസഭ യോഗം.ഹൈക്കോടതി വിധി അനുസൃതമായി,2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കി എല്ലാ സമുദായത്തിനും ആനുകൂല്യം ലഭിക്കും വിധത്തിൽ സ്കോളർഷിപ്പ് അനുവദിക്കാനാണ് തീരുമാനം.മുസ്ലിം 26.56%, ക്രിസ്ത്യൻ18.56%, ബുദ്ധർ
0.01 %, ജൈനർ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് 2011 ലെ ന്യൂനപക്ഷ ജനസംഖ്യ അനുപാതം.പുതിയ തീരുമാനത്തിലൂടെ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന സ്കോളർഷിപ്പുന്റപ്പിന്റെ എണ്ണത്തിലോ തുകയിൽ കുറവ് ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു.
സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം സ്കോളർഷിപ്പിനായി 23.5 1കോടി രൂപ ആവശ്യമുള്ളതിനാൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. നിലവിൽ സ്കോളർഷിപ് ലഭിക്കുന്ന സമുദായത്തിൽപ്പെട്ടവരുടെ എണ്ണത്തിലോ തുകയിലോ കുറവ് വരാതെയാണ് പുതിയ വിഭാഗങ്ങൾക്ക് സ്കോളർഷിപ് നൽകുന്നത്. ഇതിനുവേണ്ടിയാണ് അധികതുക അനുവദിക്കുന്നത്.നിലവിൽ ഏതെങ്കിലും സമുദായത്തിലെ 1000 പേർക്കാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്നതെങ്കിൽ അതും തുടരും. അതേസമയം മറ്റൊരു സമുദായത്തിന് ജനസംഖ്യാനുപാതികമായി 500 നിന്ന് 600 ആകണമെങ്കിൽ അതും ചെയ്യാനാണ് സർക്കാർ തീരുമാനം.എന്നാൽ,സർക്കാർ തീരുമാനം മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങൾ കവരുന്നതാണെന്ന് മുസ്ലിംലീഗും മറ്റും ആരോപിച്ചു.സർവ്വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനമെന്ന് അധികൃതർ വിശദീകരിച്ചു.

Leave a Reply