തിരുവനന്തപുരം: വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള കുട്ടികളെ ആണ് ഇന്നലെ രാവിലെ മുതൽ ആണ് കാണാതായത്. ഇവരെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിയിരുന്നു. ഇവർ അടുത്ത് അടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളും ആണ്.കുട്ടികൾ കാട്ടിലേക്ക് കയറി പോകുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പോലീസിന് വിവരം നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. അയൽവാസികളും ബന്ധുക്കളുമാണ് ഈ കുട്ടികൾ.