
കാസര്‍കോഡ്: അറബിക്കടലില്‍ കാണാതായ ഭൗമശാസ്ത്ര വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബോയ് മഹാരാഷ്ട്ര തീരത്തുനിന്ന് കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് ബോയ് കണ്ടെത്തിയത്. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് സ്ഥാപിച്ച വേവ് റൈഡര്‍ ബോയ് ആണ് കഴിഞ്ഞ ദിവസം കാണാതായത്.
ജൂലൈ മുതലാണ് ബോയ്‍യുമായുള്ള ബന്ധം നഷ്ടമായത്. ബോയ്‍യുടെ സോളർ പാനലുകൾ ഇളക്കി മാറ്റിയ നിലയിലാണ്. ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞർ ബോയ് ഏറ്റെടുത്തു. സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഉപകരണമാണിത്. ചില മത്സ്യ തൊഴിലാളികള്‍ ഈ ബോയ്ക്ക് മുകളില്‍ കയറി നില്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.