
ദില്ലി: ആധാർ ദുരൂപയോഗം ചെയ്താൽ ഒരുകോടി രൂപ പിഴ ഈടാക്കാൻ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്തു. മറ്റൊരാളുടെ ബയോമെട്രിക്ക് വിവരങ്ങൾ ചോർത്തുന്നതും കുറ്റമാണ്. മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ഈടാക്കും. 10 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുള്ള കേന്ദ്ര സർക്കാരിലെ ജോയിന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥനെ നിയമലംഘനങ്ങളിലെ പരാതികൾ പരിശോധിച്ച് തീരുമാനം എടുക്കാൻ നിയമിക്കും.