നടി മിയയുടെയും അശ്വിന്റെയും മനസമ്മതം കഴിഞ്ഞു.ലോക്ക് ഡൗൺ മാനദണ്ഡങ്ങളനുസരിച്ച് പള്ളിയിൽവെച്ചുനടന്ന
ചടങ്ങുകളുടെ കിടിലൻ വിഡിയോ പുറത്തിറങ്ങി.ലൈറ്റ് പിങ്ക് നിറമുള്ള ലെഹങ്കയിൽ നിറയെ വർക്കുകളുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് മിയ മനസമ്മതത്തിനെത്തിയത്,വെള്ള ഷർട്ടിൽ ഇളംനീല നിറമുള്ള ഓവർകോട്ട് ആയിരുന്നു അശ്വിന്റെ വസ്ത്രം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിലും പങ്കെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം നടന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അശ്വിന്റെ വീട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ ഇരു കൂട്ടരുടെയും അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു പങ്കെടുത്തത്.ബംഗളൂരുവിലും ഇംഗ്ലണ്ടിലും പഠനം കഴിഞ്ഞ അശ്വിൻ യു.കെ.യിലും യു.എ.ഇ.യിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്കു തിരികെയെത്തുകയായിരുന്നു.
ഡ്രൈവിംഗ്,സ്‌പോർട്‌സ് പോലുള്ള സമാന ഇഷ്ടങ്ങൾ ഇരുവർക്കുമുണ്ട്.മിയക്ക് സംസാരിക്കാനാണിഷ്ടമെങ്കിൽ അശ്വിന് കേൾക്കാനാണ് താൽപ്പര്യം.കല്യാണം കഴിഞ്ഞാലും മിയ അഭിനയിക്കുന്നതിൽ അശ്വിന് വിരോധമൊന്നുമില്ല.ആദ്യം ചെറു റോളുകളിൽ തുടക്കമിട്ട മിയ പിന്നീട് സച്ചി
ൻ രചന ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.