ഭര്‍ത്താവ് അശ്വിന്‍ ജോര്‍ജ്ജിനെ കണ്ടുമുട്ടിയിട്ട് ഒരു വര്‍ഷമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി മിയ ജോര്‍ജ്ജ്. ആശ്വിനെ കണ്ടതിന് ശേഷമുള്ള തന്റെ ജീവിതത്തിലെ ഈ ഒരു വര്‍ഷത്തെക്കുറിച്ച് വിവരിക്കാന്‍ വാക്കുകള്‍ തികയുന്നില്ലെന്നാണ് നടി കുറിച്ചിരിക്കുന്നത്. അശ്വിനുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കിട്ടത്.
“കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. ഈ വര്‍ഷം എങ്ങനെയായിരുന്നുവെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. സന്തോഷകരമായ ഈ വര്‍ഷത്തിനും ഇത്രയും നല്ലൊരാളെ തന്നതിനും ദൈവത്തിന് നന്ദി,” മിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഭാമയും ശിവദയും അടക്കമുളള താരങ്ങളും ആരാധകരും മിയയ്ക്കും അശ്വിനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാലത്തായിരുന്നു നടി മിയയുടെയും അശ്വിന്റെയും വിവാഹം.