
മിസോറാം മുഖ്യമന്ത്രി സോറംതംഗയുടെ മകള്‍ ഡോക്ടറെ തല്ലുന്നതിന്റെ വീഡിയോ പുറത്ത്. അപ്പോയിന്റ്‌മെന്റ് എടുക്കാതെ പരിശോധിക്കാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞതാണ് യുവതിയെ പ്രകോപിച്ചത്. ആഗസ്റ്റ് 17നാണ് സോറംതംഗയുടെ മകള്‍ മിലാരി ഛാങ്തെ ഒരു ക്ലിനിക്കിലെത്തി ഡോക്ടറെ മര്‍ദ്ദിച്ചത്. ഓഗസ്റ്റ് 17 ന് ഐസ്വാള്‍ ആസ്ഥാനമായ ഒരു ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. എന്നാല്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ കാണാന്‍ ത്വക്ക് രോഗ വിദഗ്ധന്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ അസ്വസ്ഥയായ യുവതി മുറിയിലെത്തി ഡോക്ടറുടെ ഷര്‍ട്ടില്‍ പിടിച്ച് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തന്റെ മകളുടെ നടപടിയെ ഒരിക്കലും ഒരു തരത്തിലും ന്യായീകരിക്കില്ലെന്ന് സോറംതംഗ പറഞ്ഞു. ഡോക്ടറോടും പൊതുജനങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.