കൊച്ചി∙ എറണാകുളം കളപ്പാറയില്‍ ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാമലക്കണ്ടം എളംബ്ലാശേരി പറമ്പിൽ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്കു പോകുംവഴി പുന്നേക്കാട്–തട്ടേക്കാട് റോഡിൽ കളപ്പാറ ഭാഗത്തു വച്ച് തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. രോഗിയായി ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മ്ലാവ് ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് കോതംമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ട് പോയെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു.