Spread the love
മൊധേര: രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമം;പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തിലെ മൊഹ്സാന ജില്ലയിലെ മൊധേരയെ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ്ജ ഗ്രാമമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.മോധേരയിലെ ജനങ്ങള്‍ സൗരോര്‍ജ്ജം ഉപയോഗിച്ചതിന് ശേഷം വൈദ്യുതി ബില്ലില്‍ 60% മുതല്‍ 100% വരെ ലാഭം ഉണ്ടാക്കുന്നുണ്ട്. തന്‍മൂലം വൈദ്യുതിക്ക് അധികം പണം ചെലവഴിക്കേണ്ടി വരുന്നില്ല. അതേസമയം, വൈദ്യുതി വില്‍ക്കാനും അതില്‍ നിന്ന് സമ്പാദിക്കാനും ജനങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൊധേര ഇനി സൂര്യഗ്രാമം എന്നറിയപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.ഒക്ടോബര്‍ 9 മുതല്‍ 11 വരെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിലാണ് നരേന്ദ്രമോദി. തന്റെ ആദ്യ ദിവസം തന്നെ പ്രധാനമന്ത്രി മൊധേര സന്ദര്‍ശിക്കുകയും നെറ്റ് റിന്യൂവബിള്‍ എനര്‍ജി ജനറേറ്ററായി മാറുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമായി ഇതിനെ പ്രഖ്യാപിക്കുകയും ചെയ്തു.

Leave a Reply