Spread the love

ന്യൂഡൽഹി :കോവിഡ് ഒന്നാംതരംഗത്തിനു ശേഷം ഏവരും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതായിരുന്നു.എന്നാൽ ഭരണകൂടം അടക്കം എല്ലാവരും അലംഭാവം കാട്ടി എന്ന വിമർശനവുമായി ആർഎസ്എസ് സംഘം
ചാലക് മോഹൻ ഭഗവത്.

Mohan Bhagwat criticizes govt over Covid case

എന്നാൽ നിലവിലെ സാഹചര്യത്തിൽ സമൂഹം ഒന്നിച്ചുനിന്ന് കോവിഡിനെ നേരിടണം നേരിടണമെന്ന് ആർഎസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ അവസാന ദിവസം അദ്ദേഹം പറഞ്ഞു.രാജ്യത്തെ ആദ്യ കോവിഡ് തരംഗത്തിന് ശേഷം ജനങ്ങളും, സർക്കാരും, ഭരണസംവിധാനങ്ങളും തികച്ചും അലംഭാവം കാട്ടി.ഡോക്ടർമാർ നൽകിയ മുന്നറിയിപ്പ് പോലും അവഗണിച്ചു.

മൂന്നാം തരംഗം അധികം ദൂരെയല്ല എന്നും കേൾക്കുന്നു. എന്നാൽ പ്രതിസന്ധികളിൽ പകച്ചു നിൽക്കുകയും പരസ്പരം പഴി ചാരുകയും അല്ല വേണ്ടത്, മറിച്ച് ഒരുമിച്ച് ഒറ്റക്കെട്ടായി അതിനെ നേരിടുകയാണ് വേണ്ടത്.അതിനായി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണം. ഇപ്പോൾ പാളിച്ചകൾ ചർച്ചചെയ്യാൻ ശ്രമിക്കാതെ അതിജീവനത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിവിധ സാമൂഹിക സേവന ഗ്രൂപ്പുകൾ ചേർന്ന് ആർഎസ്എസിന്റെ കോവിഡ് റസ്പോൺസ് ടീം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply