മലയാള സിനിമയുടെ താരരാജാവാണ് നടൻ മോഹൻലാൽ.താരത്തിന്റെ സിനിമ കരിയറിൽ സെപ്റ്റംബർ നാല് വളരെ പ്രാധാന്യമുള്ള ദിവസമാണ്.1978 സെപ്റ്റംബർ നാലിലാണ് താരത്തിന്റെ ആദ്യ ചിത്രമായ തിരനോട്ടവും ആരംഭിച്ചത്.എന്നാൽ ആ ചിത്രം വെളിച്ചം കാണാതെ പോയി.എന്നാലും പ്രേക്ഷകർക്കിടയിൽ തിരനോട്ടം എന്ന ചിത്രം അന്നും ഇന്നും ചർച്ച വിഷയമാണ്.താരരാജാവ് മോഹൻലാലിന്റെ ആദ്യ ചിത്രം എന്ന നിലയിൽ വെളിച്ചം കാണാതെ പോയെങ്കിലും തിരനോട്ടം പ്രേക്ഷകർക്ക് ഇടയിൽ വലിയ ചർച്ചയായ ചിത്രമാണ്.ഇപ്പോൾ താൻ ആദ്യമായി മുഖം കാണിച്ച ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് മോഹൻലാൽ.
ഒരു ആഴ്ച പതിപ്പിന്റെ പ്രത്യേക ഓണ പംക്തിയിലാണ് മോഹൻലാൽ ചിത്രത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്.ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾക്ക് പ്രാധാന്യം കുറഞ്ഞതിനാലാണ് തിരനോട്ടം എന്ന ചിത്രം നേരിട്ട പ്രധാന പ്രതിസന്ധി എന്ന് നടൻ പറഞ്ഞു.’തിരനോട്ടം’എന്ന സിനിമയുടെ പരസ്യം അന്നത്തെ മലയാളത്തിലെ പലപത്രങ്ങളിൽ ഉണ്ടായിരുന്നു.ചിത്രത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ നാന സിനിമാ വാരികയിലും വന്നിരുന്നു.അതൊക്കെ ഏറെ സന്തോഷം നൽകിയെങ്കിലും അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ച വിലയായിരുന്നു.പൂർത്തിയായതും നിർമ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിൽ അകപെടുകയായിരുന്നു.അക്കൂട്ടത്തിൽ തിരനോട്ടവും ഉൾപ്പെട്ടു.എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണ തിയേറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി’എന്നും മോഹൻലാൽ തുറന്ന് പറയുകയാണ്.