Spread the love

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായ് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം കണ്ടതിനെപ്പറ്റിയും, ചിത്രം ആസ്വദിച്ചതിനെപ്പറ്റിയുമൊക്കെ ഒരു വാരികയ്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഒരുപാട് ഇഷ്ടമായെന്ന് മോഹൻലാൽ പറയുന്നു. ‘സിനിമ ഇഷ്ടമായി. മനസ്സിൽ സന്തോഷം നിറച്ച ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ അതിൽ ഉണ്ടായിരുന്നു. സിനിമയിലെ പല തമാശകളും കണ്ട് ഞാൻ ചിരിച്ചു. ചിരിച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോൾ അടുത്തിരിക്കുന്ന പ്രിയദർശനോ, മറ്റുളളവർക്കോ യാതൊരു ഭാവമാറ്റവുമില്ല. പലപ്പോഴും അങ്ങനെയാകും. നമുക്ക് മാത്രം ചിരിക്കാൻ കഴിയുന്ന, നമ്മളിൽ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകളും കമന്റുകളും ഉണ്ടാകുമല്ലോ. സിനിമ കണ്ടശേഷം അതിൽ അഭിനയിച്ച പഴയതും പുതിയതുമായ തലമുറയിൽ പെട്ട എല്ലാവരെയും വിളിച്ചു’, മോഹൻലാൽ പറഞ്ഞു.

നേരത്തെ, എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ, 1990 ൽ, ഭരതൻ സംവിധാനം ചെയ്ത്, മോഹൻലാൽ, സുമലത എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘താഴ്‌വാരം’ എന്ന ചിത്രമുൾപ്പടെ, താൻ അഭിനയിച്ച പ്രശസ്തമായ പല സിനിമകളും ഈ ലോക്ക്ഡൗൺ കാലത്താണ് മോഹൻലാൽ ആദ്യമായ് കാണുന്നതെന്ന് സുഹൃത്തും, സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.

Leave a Reply