തിരുവനന്തപുരത്തിൻറെ നിയുക്ത മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി മോഹൻലാൽ. ഫോണിലൂടെയാണ് മോഹൻലാൽ അഭിനന്ദനവുമായി എത്തിയത് ,നഗരത്തെ കൂടുതൽ നന്നായും സുന്ദരമായും നയിക്കാൻ ആര്യയ്ക്ക് കഴിയട്ടെയെന്നും തിരുവനന്തപുരത്തെത്തുമ്പോൾ നേരിട്ട് കാണാമെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു.
“ലാലേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷം. വരുമ്ബോൾ എന്തായാലും നേരിട്ട് കാണാം. ലാലേട്ടൻറെ വീടിൻറെ തൊട്ടടുത്താണ് ഞാൻ’ എന്നും ആര്യ മോഹൻലാലിന് മറുപടി നൽകി. തിരുവനന്തപുരം നഗരസഭ മുടവൻമുകൾ വാർഡിലെ വോട്ടറാണ് മോഹൻലാൽ.
കഴിഞ്ഞ ദിവസമാണ് 21കാരിയായ ആര്യയെ മേയർ സ്ഥാനത്തേക്ക് സിപിഎം നിയോഗിച്ചത്.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന അംഗീകാരവും ആര്യയ്ക്ക് സ്വന്തം .