Spread the love

വിഷ്ണു മഞ്ജു നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നടൻ മോ​ഹൻലാലിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. കിരാത എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ കാമിയോ റോളിൽ എത്തുക. മോഹൻലാലിനൊപ്പം അക്ഷയ്കുമാർ, പ്രഭാസ്, കാജൽ അ​ഗർവാൾ എന്നിവരും സ്പെഷ്യൽ കാമിയോ റോളുകളിൽ വരുന്നുണ്ട്.

അടുത്ത വർഷം ഏപ്രിൽ 25ന് തിയേറ്ററിലെത്തുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ അധികരിച്ചുള്ളതാണ്. വിഷ്ണു മഞ്ജുവാണ് പോസ്റ്റർ പങ്കുവച്ചത്. പശുപതാസ്ത്രത്തിന്റെ പ്രാവീണ്യമുള്ള ഇതിഹാസമാണ് കിരാത എന്നാണ് പോസ്റ്ററിൽ വ്യക്തമാക്കുന്നത്. മുകേഷ് കുമാർ സിം​ഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻ ബാബുവാണ് ചിത്രം നിർമിക്കുന്നത്. ശരത്കുമാർ, അർപിത റം​ഗ, കൗശാൽ മാണ്ഡ, രാഹുൽ മാധവ്, ദേവരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹൈദരാബാദിലും ന്യൂസിലൻഡിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്.

Leave a Reply