പതിവു തെറ്റിക്കാതെ മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സയില്‍. വര്‍ഷംതോറും ചെയ്യാറുളള ചികിത്സയ്ക്കാണ് ഇത്തവണയും മുടങ്ങാതെ തന്നെ സൂപ്പര്‍താരം എത്തിയത്. പെരിങ്ങോട് ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജില്‍ സുഖചികിത്സയിലാണ് താരം ഇപ്പോള്‍.
അതേസമയം, മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റ ചിത്രീകരണം വൈകും. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. സെറ്റ് വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.
തൊടുപുഴ, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. കൊച്ചിയിലെ പതിനാലു ദിവസത്തെ ഷൂട്ടിനു ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക