മലയാള സിനിമയില്‍ മികച്ച വിജയം സ്വന്തമാക്കിയ പട്ടികയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതാണ് മോഹന്‍ലാല്‍ – ബ്ലെസ്സി കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങള്‍. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ സിനിമകള്‍ മികച്ച അനുഭവം ആസ്വാദകന് കാഴ്ചവച്ച സിനിമകളാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലും ബ്ലെസ്സിയും ഒന്നിക്കുമ്ബോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോള്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ബ്ലെസ്സി.