Spread the love

മലയാളം കാത്തിരുന്ന ഒരു മോഹൻലാല്‍ ചിത്രമായിരുന്നു ബറോസ്. സംവിധായകൻ മോഹൻലാല്‍ എന്ന ടൈറ്റില്‍ സ്‍ക്രീനില്‍ തെളിയുന്നതായിരുന്നു ആകര്‍ഷണം. പ്രതീക്ഷയ്‍ക്കപ്പുറമുള്ള സ്വീകാര്യതയാണ് ബറോസിന് ലഭിക്കുന്നതും. ബറോസ് റിലീസിന് കളക്ഷൻ 3.6 കോടി ഇന്ത്യൻ നെറ്റായി നേടിയെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിന്റെ ബോഗൻവില്ലെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും കളക്ഷൻ ബറോസ് മറികടന്നിരിക്കുകയാണ്.  ബോഗൻവില്ല റിലീസിന് കളക്ഷൻ 3.3 കോടി രൂപയാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും കളക്ഷൻ 3.3 കോടി രൂപയായിരുന്നു. ഇന്ത്യൻ നെറ്റ് കളക്ഷൻ കണക്കുകളാണ് ഇത് എന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആവേശം 3.65 കോടിയുമായി ബറോസിന് തൊട്ടു മുന്നിലുണ്ട്.

ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രധാനപ്പെട്ട പ്രത്യേകത ആണ്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു ബറോസ്. ആരൊക്കെ വീഴ്‍ത്തിയാണ് മുന്നേറ്റം എന്നത് റിലീസിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമാണ് വ്യക്തമാകുക. എന്തായാലും മോഹൻലാലിന്റെ ബറോസ് മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകും.

മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ ആകര്‍ഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടമാകുന്നതായിരിക്കും.

Leave a Reply