
മരയ്ക്കാർ ആവേശത്തിൽ കൊച്ചി. തിയേറ്ററുകളിൽ സിനിമ പ്രേമികൾ നിറഞ്ഞു. ആദ്യ ഷോ കാണാൻ മോഹൻലാലും സരിത സവിത സംഗീത തിയേറ്ററിലെത്തി. ആരാധക ആവേശത്തിൽ അര മണിക്കൂറോളം കാറിൽ കുടുങ്ങി താരം. മറ്റ് തിയേറ്ററുകളിൽ 12.01ന് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പ്രദർശനം തുടങ്ങി. സരിതയിൽ മാത്രം പ്രദർശനം പന്ത്രണ്ടരയോടെയാണ് തുടങ്ങിയത്. പ്രദര്‍ശനം 4100 സ്ക്രീനുകളിലാണ്. ആരാധകർക്ക് ഊർജം പകർന്ന് സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടൻമാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയേറ്ററിൽ എത്തി.