മലയാള സിനിമയുടെ ഇതിഹാസം നടന്‍ മോഹന്‍ലാലിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തി നിരീക്ഷണത്തില്‍ കഴിഞിരുന്ന താരത്തിന്റെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇനി കൊച്ചിയില്‍ തന്നെയുള്ള അമ്മയെ കാണാനാകും മോഹന്‍ലാല്‍ ആദ്യം പോകുക. ഓണവുമായി ബന്ധപ്പെട്ടുള്ള ചില ചാനല്‍ ഷൂട്ടിങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബര്‍ 7- നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഡിസംബറില്‍ റിലീസ് ചെയ്‌തേക്കും.നാല് മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലായ് 20നാണ് താരം കേരളത്തിലേക്ക് മടങ്ങി എത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു താരം ഇതുവരെ.