കൂർമ്പാച്ചിമലയിൽ കുരുങ്ങിയ ബാബുവിൻ്റെ രക്ഷപ്പെടൽ വാർത്തയ്‌ക്കു വേണ്ടി നാട് മുഴുവൻ ഉറക്കമിളച്ച് കാത്തിരുന്നത് 46 മണിക്കൂറുകളായിരുന്നു. മലമ്പുഴ കുമ്പാച്ചിമലയിടുക്കിൽ അകപ്പെട്ടുപോയ ബാബുവും അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ഇന്ത്യൻ ആർമിയും സംസ്ഥാന സർക്കാരും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. പാലക്കാട്ടുകാർക്ക് പരിചിതവും എന്നാൽ മറ്റു ജില്ലക്കാർക്ക് അപചിരിതവും ആയ കുമ്പാച്ചിമല വർഷങ്ങൾക്ക് മുമ്പുതന്നെ മലയാളികൾ സിനിമകളിൽ കണ്ടിരുന്നു. മോഹൻലാൽ നായകനായ യോദ്ധ എന്ന ചിത്രത്തിൽ കുമ്പാച്ചിമലയുടെ സൗന്ദര്യം ആവോളം പകർത്തിയിട്ടുണ്ട്. കൂമ്പച്ചിമലയെക്കുറിച്ചു നിഷാദ് ബാല എന്നയാളുടെ കുറിപ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
‘കൂമ്പാച്ചിമലയും മലയാള സിനിമയും. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് അകത്തേത്തറയിലെ വടക്കേത്തറ ദേശത്ത് വാമലകയറ്റം നൂറ്റാണ്ടുകളായി നടന്നു വരുന്നത്. പാലക്കാട്ടുശ്ശേരി രാജ സ്വരൂപത്തിന്റെ അധിവാസ കേന്ദ്രമായ അകത്തേത്തറയിൽ രാജ്യത്തിന്റെ അതിർത്തി സംരക്ഷണവും കൈയേറ്റങ്ങളും ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി മലമ്പുഴയിലെ കൂമ്പാച്ചി മലയുടെ മുകളിൽ കയറി പണ്ട് കാലത്ത് പരിശോധിക്കുകയും പൂജയും നടത്തി കൊടി നാട്ടുമായിരുന്നു. ഈ ചടങ്ങിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായിട്ടാണ് എല്ലാ വർഷവും വാമലകയറ്റം നടന്നു വരുന്നത്. ഈ കൂമ്പാച്ചി മലയുടെ താഴ്‌വാഴരത്തിലായിരുന്നു നമ്മുടെ തെപ്പറമ്പിൽ അശോകൻ യുദ്ധ മുറകൾ പഠിച്ചത് . യോദ്ധ എന്ന ചിത്രത്തിലെ ചില ഹിമാലയ രംഗങ്ങൾ ചിത്രീകരിച്ചതും ഈ മലയിൽ തന്നെ. അശോകൻ യുദ്ധ തന്ത്രങ്ങൾ പടിച്ച ഈ മലയിലെ ഒരു ഭാഗത്താണ് ബാബു കുടുങ്ങിയതും, ആർമി രക്ഷിച്ചതും…!’കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ആയിരുന്നു.