സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. കൂള്‍ ലുക്കില്‍ ചിരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ബൊഹീമിയന്‍ സ്റ്റൈലിന്‍ കഴുത്തിലും കയ്യിലും ചരടുകളുമായി പ്രിന്റഡ് ഷര്‍ട്ടും അണിഞ്ഞുള്ള മോഹന്‍ലാലിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്.
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് മോഹന്‍ലാലിന്റെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കൂട്ടത്തില്‍ വളരെ സ്പെഷ്യലായ ഒരാളുടെ പ്രശംസയും എത്തിയിട്ടുണ്ട്. ശോഭനയാണ് തന്റെ ഇഷ്ടനായകന് കമന്റുമായി എത്തിയത്. കൂള്‍ ലാല്‍ സാര്‍ എന്നാണ് ശോഭന കുറിച്ചത്. മോഹന്‍ലാലിന്റെ ചിത്രവും ശോഭനയുടെ കമന്റും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
അനീഷ് ഉപാസനയുടെ കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫിയാണിത്. നേരത്തെ അനീഷ് പകര്‍ത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. മുരളി വേണുവാണ് കോസ്റ്റ്യൂം.ഇന്നും മലയാളികളുടെ ഇഷ്ട ജോഡികളാണ് മോഹന്‍ലാലും ശോഭനയും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായിട്ടുള്ളത്. മാമ്ബഴക്കാലം എന്ന സിനിമയിലാണ് ശോഭനയും മോഹന്‍ലാലും ഏറ്റവും ഒടുവില്‍ നായികയും നായകനുമായി അഭിനയിച്ചത്. ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.