മോഹൻലാൽ സിനിമകൾ ആരാധകർ ആഘോഷമാക്കാറുണ്ട്. പ്രിയ താരത്തിന്റെ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരം പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വെള്ള ഷർട്ടും കൂളിംഗ് ഗ്ലാസും തൊപ്പിയും ധരിച്ചിരിക്കുന്ന താരത്തിന്റെ ചിത്രത്തിന് പിന്നിൽ സിംഹത്തിന്റെ ചിത്രവും കാണാം.
സിനിമയിലെ രാജാവും കാട്ടിലെ രാജാവും ഒരൊറ്റ ഫ്രെയ്മിൽ എന്ന കമന്റുകളുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. പുറകിലെ സിംഹത്തേക്കാൾ ഗാംഭീര്യം മുന്നിലെ സിംഹത്തിന് ആണെന്ന കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രം ട്രെൻഡിംഗ് ആയിരിക്കുകയാണ്.
അതേസമയം, ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ 23-ന് ആണ് ആരംഭിച്ചത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായിക. ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ ശ്രദ്ധ എത്തുന്നത്.