സിനിമ ആസ്വാദകരും, മോഹന്‍ലാല്‍ ആരാധകരും ആകാംക്ഷയോടെ കാണാന്‍ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവിലാണ്. നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയാണ് മരക്കാര്‍. മാത്രമല്ല എക്കാലത്തെയും ഹിറ്റുകളുടെ രാജാക്കന്മാരായ ഇവരുടെ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമായതിന്റെ പ്രത്യകതയുള്ളതിനാലും വമ്ബന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്. നാഷ്ണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരങ്ങളാണ് മരക്കാര്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിന് പുറമെ മികച്ച വിഷ്വല്‍ എഫക്ടസിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും മരക്കാര്‍ നേടി.
അതേസമയം, അഭിനയിച്ച ചിത്രമാണെങ്കിലും മരക്കാര്‍ പൂര്‍ണമായും ഇതുവരെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ ഫൈനല്‍ പ്രിവ്യു ഇനിയും കാണാന്‍ സാധിച്ചിട്ടില്ല. അതൊരു സങ്കടകരമായ കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.