Spread the love

പ്രതിനായകനായി മലയാളത്തിലെത്തിയ സൂപ്പർ താരം മോഹൻലാൽ തന്റെ തുടക്കകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ അന്നത്തെ കാലത്തെ ട്രെൻസ് സെറ്ററായി യുവത്വം ആഘോഷിച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സുകുമാരനുയുള്ള ഒരു സംഘട്ടന രംഗത്തിനിടെ മോഹൻലാലിനും സുകുമാരനെ ഒപ്പത്തിനൊപ്പം ഇടിയ്ക്കാൻ സംവിധായകൻ അവസരം നൽകിയിരുന്നു, എന്നാൽ മോഹൻലാൽ ഷൂട്ടിങ്ങിനു വരാൻ വൈകിയതോടെ ഡ്യൂപ്പിനെ വച്ച് ആ രംഗം ചിത്രീകരിക്കുകയായിരുന്നു, അത് കൊണ്ട് തന്നെ സുകുമാരൻ വില്ലനെ ഇടിച്ചു മുന്നേറുന്ന രംഗമാണ് ചിത്രീകരിച്ചത്, എന്നാൽ മോഹൻലാൽ പിന്നീടു ചിത്രീകരണത്തിനു വന്നപ്പോൾ ആ രംഗം പോലും സംവിധായകൻ മാറ്റിയെടുക്കാൻ തയ്യാറായി. മോഹൻലാലിൻറെ പ്രതിനായക കഥാപാത്രത്തെ മാക്സിമം സ്ക്രീനിൽ പ്രയോജനപ്പെടുത്താനായി സുകുമാരന്റെ ഡ്യൂപ്പിട്ടു ആ രംഗം മോഹൻലാലിലെ പ്രതിനായക കഥാപാത്രത്തിന് വേണ്ടി മാറ്റി ചിത്രീകരിച്ചു, മോഹൻലാൽ തന്നെ ഇടിയ്ക്കുന്നത് കണ്ടു തിയേറ്ററിലിരുന്നു സുകുമാരൻ പോലും അന്തവിട്ടു, താനറിയാതെ എടുത്ത ആ സംഘട്ടന രംഗം സിനിമയിൽ മനോഹരമായി വന്നപ്പോൾ സംവിധായകർ ഉൾപ്പടെയുള്ളവരെ അദ്ദേഹം അഭിനന്ദിക്കാനും മറന്നില്ല.

നിരവധി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിലുള്ള തനത് വില്ലൻ രൂപങ്ങൾ അക്ഷരാർത്ഥത്തിൽ പൊളിച്ചെഴുതുകയായിരുന്നു.

Leave a Reply