പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്ന് തുറന്നു പറഞ്ഞ് സൂപ്പർസ്റ്റാർ മോഹൻലാൽ. പുതിയചിത്രങ്ങൾ വരുമ്പോൾ വലിയ പ്രതീക്ഷകൾ ആണ്.ഈ പ്രതീക്ഷ കാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിചാരിക്കും പോലെ സിനിമ ആളുകൾക്ക് വർക്ക് ആയില്ലെങ്കിൽ മുഴുവൻ കുറ്റവും നടന്റെ തലയിലായിരിക്കും എന്നും താരം പറയുന്നു. ഇത്തരത്തിൽ തനിക്കും തന്റെ ആരാധകർക്കും വലിയ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ എന്നും എന്നാൽ വിചാരിച്ചത് പോലെ ചിത്രം വിജയിക്കാതിരുന്നത് തനിക്കും ആരാധകർക്കും വലിയ വിഷമമായിരുന്നു എന്നും മോഹൻലാൽ പറയുന്നു.
പുതിയ സംവിധായകന്മാരിൽ പലരും തന്റെയടുത്ത് കഥ പറയാൻ വരാറുണ്ടെന്നും പലപ്പോഴും ഇത്തരം കഥകൾ കേൾക്കുമ്പോൾ മോഹൻലാൽ എന്ന അഭിനേതാവിനെയാണ് തനിക്ക് കാണാൻ കഴിയുന്നത് എന്നും മറിച്ച് തന്നിലെ നടനെ കഥയിൽ നിന്ന് മാറ്റി കഥാപാത്രമാക്കി മാറ്റുകയാണ് വേണ്ടത് എന്നും താരം പറയുന്നു. ഇക്കാര്യങ്ങളെല്ലാം വിശകലനം ചെയ്ത വളരെ ശ്രദ്ധയോടെയാണ് ഇപ്പോൾ സിനിമ തെരഞ്ഞെടുക്കുന്നതെന്നും താരം പറയുന്നു. തുടരും എന്ന എന്റെ അടുത്ത സിനിമ പുതിയ സംവിധായകനോടൊപ്പമാണെന്നും അതുപോലെ ആവേശം സിനിമയുടെ സംവിധായകനുമായും പുതിയ സിനിമ ചെയ്യാൻ പോകുകയാണെന്നും താരം പറയുന്നു.