Spread the love

‘ബറോസ്’ അമ്മയെ കാണിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ടെന്ന് നടൻ മോഹൻലാൽ. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകൾ അമ്മയെ കേൾപ്പിച്ചിരുന്നു. പെൻഡ്രൈവിൽ ആക്കിയെങ്കിലും അമ്മയെ സിനിമ കാണിക്കുമെന്നും മോഹൻലാൽ കുട്ടികളോട് പറഞ്ഞു.

സംവിധായകനാകുന്ന കാര്യം അറിയിച്ചപ്പോൾ അമ്മയുടെ പ്രതികരണം എന്തായിരുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ബറോസുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമാനദാന ചടങ്ങിലാണ് ഹൃദയം തൊടുന്ന ചോദ്യം എത്തിയത്.

സിനിമയിൽ എത്തിയിട്ട് 47 വർഷമായി. തന്റെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബറോസിന്റെ വിശേഷങ്ങൾ കുട്ടികളുമായി പങ്കുവെച്ചാണ് മോഹൻലാൽ വേദി വിട്ടത്.

ചിത്രം ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ്  സിനിമയൊരുക്കിയത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​ഗു​രു​ ​സോ​മ​സു​ന്ദ​രം,​ ​മോ​ഹ​ൻ​ ​ശ​ർ​മ്മ,​ ​തു​ഹി​ൻ​ ​മേ​നോ​ൻ​ ​എ​ന്നി​വ​രും​ ​വി​ദേ​ശ​ ​താ​ര​ങ്ങ​ളാ​യ​ ​മാ​യ,​ ​സീ​സ​ർ,​ ​ലോ​റ​ന്റെ​ ​തു​ട​ങ്ങി​യ​വ​രും​ ​അ​ണി​നി​ര​ക്കു​ന്നു. 2019 ഏപ്രിലില്ലാണ് ചിത്രം പ്രഖ്യാപിച്ചത്.

Leave a Reply