കൊല്ലം പത്തനാപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ആശിര്‍വാദ് സിനിപ്ലക്‌സ്. പത്തനാപുരം പഞ്ചായത്ത് ഷോപ്പിംഗ് മാളില്‍ അതിനൂതന സംവിധാനങ്ങളോടെ 3 സ്‌ക്രീനുകള്‍ ഒരുങ്ങുന്ന വിവരമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
മോഹന്‍ലാലിന്റെ ജന്മനാടായ ഇലന്തൂരിലും പത്തനംതിട്ടയിലും ആശിര്‍വാദ് സിനിപ്ലക്‌സ് ആരംഭിക്കണം എന്ന ആവശ്യമാണ് പോസ്റ്റിന് കമന്റുകളുമായി ആരാധകര്‍ എത്തിയിരിക്കുന്നത്. അതേസമയം, ദൃശ്യം 2 ചിത്രത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍. തൊടുപുഴയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
സെപ്റ്റംബറിലാണ് ദൃശ്യം 2വിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മീന, എസ്തര്‍, അന്‍സിബ, സിദ്ദിഖ്, ആശ ശരത് തുടങ്ങി ദൃശ്യത്തിന്റെ ആദ്യ ഭാഗത്തുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടും. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകും.