മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. സിനിമയ്ക്ക് അകത്തും പുറത്തും വന്‍ ആരാധകരാണ് താരത്തിനുള്ളത്. മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മകന്‍ പ്രണവ് തന്റെ വഴിയും അഭിനയമെന്ന് തെളിയിച്ച് കഴിഞ്ഞു,. മകള്‍ വിസ്മയയാവട്ടെ കവിതയും വരയുമൊക്കെയായി തിരക്കിലാണ്. അടുത്തിടെ വിസ്മയയുടെ ആദ്യ പുസ്തകം പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്ന് മോഹന്‍ലാലും കുടുംബവും ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണ്.
ഗായകന്‍ ചാള്‍സ് ആന്റണിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐ വാണ്ട് ടു ഹോള്‍ഡ് യുവര്‍ ഹാന്‍ഡ്‌സ് എന്ന ബീറ്റില്‍സിന്റെ പാട്ട് ആണ് താര കുടുംബം ആവശ്യപ്പെട്ടത്. അതിന്റെ വരികള്‍ ഞാന്‍ അവര്‍ക്കു നല്‍കുകയും ഇവരെല്ലാം ചേര്‍ന്ന് അത് ആലപിക്കുകയുമായിരുന്നു. ആ പാട്ടിന്റെ വരികള്‍ വളരെ അര്‍ഥവത്താണ്. അതുകൊണ്ടാണ് ഈ പാട്ട് തന്നെ തിരഞ്ഞെടുത്തതും.’ചാള്‍സ് പറയുന്നു. ‘മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന കുടുംബത്തില്‍ നിന്നും ഇങ്ങനെയൊരു വിഡിയോ അപൂര്‍വമായിരിക്കും. അതുകൊണ്ടാണ് ഈ വിഡിയോ സ്‌പെഷല്‍ ആകുന്നത്. ബീറ്റില്‍സിന്റെ പാട്ടും മറ്റൊരു പ്രത്യേകതയായി.’ചാള്‍സ് കൂട്ടിച്ചേര്‍ത്തു.
കുടുംബ സമേതം മോഹന്‍ലാല്‍ പൊതു ചടങ്ങുകളില്‍ അധികം എത്താറില്ല. ഭാര്യ സുചിത്ര പലപ്പോഴും ഒപ്പം കാണുമെങ്കിലും പ്രണവും വിസ്മയയും അധികം കാണാറില്ല. അടുപ്പ മുള്ളവരുടെ പരിപാടികളില്‍ മാത്രമാണ് നാല് പേരും ഒന്നിച്ച് എത്തുന്നത്. എന്തായാലും നാല് പേരും ഒരുമിച്ച് ഗാനം ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ വൈറല്‍ ആവുകയാണ്. മോഹന്‍ലാലിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്ത് എത്താറുണ്ട്. https://www.facebook.com/plugins/video.php?height=308&href=https%3A%2F%2Fwww.facebook.com%2Fcharles.antony.180%2Fvideos%2F3743794155689620%2F&show_text=false&width=560