Spread the love

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ മലയാളം പതിപ്പില്‍ അവതാരകന്‍ നടന്‍ മോഹന്‍ലാലാണ്. ബി​ഗ് ബോസിലെ വാരാന്ത്യ എപ്പിസോഡുകളില്‍ മത്സരാര്‍ത്ഥികളെ എത്താന്‍ പതിവായി മോഹന്‍ലാല്‍ എത്താറുണ്ട്. എന്നാല്‍ ഇക്കുറി വീക്കെന്‍ഡ് എപ്പിസോഡിലെത്തിയ താരത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. മോഹന്‍ലാലിന്റെ കൈയില്‍ കണ്ടെത്തിയ പുതിയ ടാറ്റുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ബറോസ് എന്നാണ് താരം തന്റെ കയ്യിലെ ടാറ്റുവില്‍ എഴുതിയിരിക്കുന്നത്.ടാറ്റൂവിനെക്കുറിച്ച്‌ ബിഗ്‌ബോസ് താരങ്ങള്‍ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ മറുപടി ചിരിയില്‍ അദ്ദേഹം ഒതുക്കി.

മോഹന്‍ലാല്‍ സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഷൂട്ട് ചെയ്തത്.

സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

Leave a Reply