Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്നും സോഷ്യൽ മീഡിയയും ലഹരിയും യുവജനത്തെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നും തുടങ്ങിയ ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്. സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ സോഷ്യൽ മീഡിയയ്‌ക്കും വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കവേ തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാലും.

ദൈവത്തിന്‍റെ സ്വന്തം നാട് എന്നാണ് നമ്മുടെ കേരളത്തെ വിളിക്കാറ്. പക്ഷേ ഇപ്പോള്‍ കേരളത്തില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കൊല്ലുന്ന മക്കള്‍, അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍, കൂട്ടക്കൊലകള്‍, സുഹൃത്തുക്കള്‍ തമ്മില്‍ നിസാര കാര്യത്തിന് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ വലിയ അക്രമമാകുന്നു. ലഹരി സോഷ്യല്‍ മീഡിയ അടക്കം പല ഘടകങ്ങളാണ് ആളുകളെ അതിക്രമങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവിതമാകണം ലഹരി. നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന സിനിമ വാചകത്തിന് അപ്പുറം ഇതിന് വലിയ പ്രാധാന്യമുണ്ട്. അക്രമം അല്ല ഒന്നിന്‍റെയും പരിഹാരമെന്നും മോഹല്‍ലാല്‍ പറഞ്ഞു.

Leave a Reply