Spread the love

മോഹൻലാലിന്റെ സന്തത സഹചാരിയാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിന്നീട് നിർമാതാവായി വളർന്ന ആന്റണി നടനും മോഹൻലാലിന്റെ ബിസിനസ് പാർട്ണറും സുഹൃത്തും ഒക്കെയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആരംഭിച്ച മോഹൻലാലിന്റെ കരിയറിലെ ഉയർച്ച താഴ്ചകളിലെല്ലാം ഒപ്പം നിന്ന ആളാണ് ആന്റണി. രണ്ട് ദിവസം മുൻപ് നടന്ന മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിലും ആന്റണി തന്നെ മുന്നിൽ. ഇപ്പോഴിതാ ആന്റണിയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

”ആൻ്റണി, ഇന്ന് നിങ്ങളെ ആഘോഷിക്കുന്നത്, നമ്മൾ പങ്കിടുന്ന അതുല്യമായ ബന്ധത്തെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു. അത് കാലത്തിനനുസരിച്ച് വളർന്ന് കൊണ്ടേയിരിക്കുന്നു. സ്നേഹവും ഊഷ്മളതയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു”, എന്നാണ് മോഹൻലാൽ കുറിച്ചത്. ഒപ്പം ശാന്തിയ്ക്കും ആന്റണിക്കും വിവാഹ വാർഷിക ആശംസകളും നടൻ നേർന്നിട്ടുണ്ട്. “ശാന്തിക്കും ആൻ്റണിക്കും, നിങ്ങളുടെ വാർഷികം നിങ്ങൾ ഒരുമിച്ച് കെട്ടിപ്പടുത്ത എല്ലാത്തിൻ്റെയും ആഘോഷമായിരിക്കട്ടെ. ഇനിയും വരാനിരിക്കുന്ന എല്ലാ സന്തോഷത്തിൻ്റെയും ഓർമ്മപ്പെടുത്തലായി മാറട്ടെ. വാർഷിക ആശംസകൾ!”, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്ത് എത്തിയത്.

Leave a Reply