മലയാള സിനിമയിലെ രണ്ട് നെടുംതൂണുകളാണ് മമ്മൂട്ടിയും മോഹൻലാലും. ഒരേ മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇരുവരും തമ്മിലുള്ള സ്‌നേഹവും സൗഹൃദവും സമാനതകൾ ഇല്ലാത്തതാണ്. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്ന പോലെ തന്നെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കാറുള്ളത്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ 73ാം പിറന്നാളിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്.
നിരവധി പേരാണ് മോഹൻലാലിന്റെ ഈ പോസ്റ്റിന് താഴേ മമ്മൂട്ടിക്ക് ആശംസകളുമായി എത്തുന്നത്. ഫാൻസ് തമ്മിൽ അടിയാണെങ്കിലും ഇരുവരും തമ്മിൽ കട്ട സൗഹൃദമാണ് എന്ന തരത്തിലും കമന്റുകൾ വരുന്നുണ്ട്. നേരത്തെ മോഹൻലാലിന്റെ ജന്മദിനത്തിൽ രാത്രി 12 മണിക്ക് തന്നെ മമ്മൂട്ടി ആശംസകൾ അറിയിച്ചിരുന്നു.