Spread the love

മോഹന്‍ലാല്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുന്നത്. വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ശാരീരിക മാനസിക ആരോഗ്യത്തിന് വര്‍ക്കൗട്ട് ചെയ്യുന്നത് മുഖ്യമാണെന്ന സന്ദേശത്തോടെയാണ് നടന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്നലെയാണ് പുതിയ വര്‍ക്കൗട്ട് വീഡിയോ മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനമാണ് ലാലേട്ടന്‍ കാഴ്ച വെയ്ക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

നേരത്തെയും മോഹന്‍ലാല്‍ ജിമ്മില്‍ നിന്നുമുള്ള വീഡിയോ പങ്കുവെച്ചിരുന്നു. കുറച്ച് വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയകളിലൂടെ പ്രേക്ഷകര്‍ക്കായി തന്റെ വ്യക്തി ജീവിതത്തിലെ നിമിഷങ്ങള്‍ താരം സജീവമായി പങ്കുവെയ്ക്കാന്‍ തുടങ്ങിയിട്ട്. മോഹന്‍ലാലിന് ഫേസ്ബുക്കില്‍ മാത്രം 6.4 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. താരം സംവിധാനം ചെയ്യുന്ന ബറോസിന്റെ മുന്നൊരുക്കമാണോ ഈ വ്യായാമ വീഡിയോ എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.

ആരാധകരില്‍ നിന്നും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെല്ലാം മിശ്ര അഭിപ്രായമാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ താരത്തിന്റെ പുതിയ വീഡിയോ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് താരത്തിന്റേത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. അത് ശരിയായ രീതിയില്‍ പരിപോഷിപ്പിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല എന്നാണ് ഇത്തരം വര്‍ക്ക്ഔട്ട് വീഡിയോകളിലൂടെ മോഹന്‍ലാല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശം.

നിലവില്‍ മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിന്റെ പോസ് പ്രൊഡക്ക്ഷന്‍ പരിപാടികളിലാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബറോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോയത്. മാര്‍ച്ച് അവസാനത്തോടെ ബറോസിന്റെ ചിത്രീകരണം ഗോവയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply