മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ.അറുപതുവയസ്സുകഴിഞ്ഞ താരം അടുത്തിടെ ചെന്നൈയിൽ നിന്നും കേരളത്തിലേക്കെത്തിയിരുന്നു.1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി നടനാണ് മോഹൻലാൽ.മലയാളികൾ ഇത്രയധികം നെഞ്ചിലേറ്റിയ വേറൊരു താരം മലയാളത്തിലില്ല.ഇപ്പോളിതാ താരം ഓണത്തെക്കുറിച്ച് തുറന്നുപറയുകയാണ്.
അമ്മയുടെ അടുത്തെത്തുക.അതാണ് എത്രയോ കാലമായി എനിക്ക് ഓണമെന്ന് മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ.ഇലയുടെ മുന്നിലിരിക്കുമ്പോൾ വിഭവത്തെക്കാൾ നമ്മെ സന്തോഷിപ്പിക്കുന്നത് ഇടത്തും വലത്തും ഇരിക്കാനും വിളമ്പിത്തരാനും ആളുണ്ടെന്ന തോന്നലാണ്.ഓണത്തിന് ഇത്തവണയും അമ്മയുടെ അടുത്തെത്തണമെന്നായിരുന്നു ആഗ്രഹം.അതിനാൽ ചെന്നൈയിൽനിന്നു നേരത്തേയെത്തി ക്വാറന്റീനിൽ ഇരുന്നുഓണം തരുന്നത് ഒരു കൊല്ലം മുഴുവൻ മുന്നോട്ടു പോകാനുള്ള ഊർജമാണെന്നും ഈ ദുരിതകാലത്തിനിടയിലും ഓണം നമുക്കതു തരുമെന്നു പ്രത്യാശിക്കാമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ഇത്തവണ ഓണത്തിന് എത്താനാകില്ലെന്നു കരുതിയതാണ്.പക്ഷേ,അമ്മയുടെ അടുത്തെത്തി.അമ്മയുടെ അടുത്തു പോയിത്തന്നെ ഓണമുണ്ണും.എന്നാലും സാമൂഹിക അകലം പാലിക്കേണ്ട സമയമാണ്.അമ്മയുടെ പ്രായം,എന്റെ യാത്ര അങ്ങനെ പലതും ഏറെ ശ്രദ്ധിക്കേണ്ട കാലമെന്നും താരം പറയുന്നു.
വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻലാലിന്റെ ജനനം.മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാർത്ഥ പേര് തിരുവനന്തപുരത്തെ എംജി കോളേജിൽ ആയിരുന്നു പഠനം.1978 ൽ പുറത്തിറങ്ങിയ തിരനോട്ടം ആയിരുന്നു മോഹൻലാൽ അഭിനയിച്ച ആദ്യ സിനിമ.സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു.ഇതില വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുതുടർന്നിങ്ങോട്ട് മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു.മലയാളത്തിനു പുറമേ തമിഴ്,ഹിന്ദി,തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി.ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്‌ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ.ബാലാജിയുടെ മകൾ സുചിത്രയാണ് മോഹൻലാലിന്റെ ഭാര്യ.പ്രണവ്,വിസ്‌മയ എന്നിവരാണ് മക്കൾ.പ്രണവ് മോഹൻലാലും അഭിനയ രംഗത്തുണ്ട്