Spread the love

മോഹൻലാൽ ചിത്രമായ മരക്കാർ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ബന്ധപ്പെട്ട എല്ലാവരേയും ഉൾപ്പെടുത്തി ഇന്ന് മന്ത്രി സജി ചെറിയാൻ്റെ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം എടുത്തത്. ഡിസംബർ 2 ന് സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇക്കാര്യത്തിൽ വലിയ വിട്ടുവീഴ്ചയാണ് നിർമാതാവായ ശ്രീ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നും മന്ത്രി സജി ചെറിയാൻ.

Leave a Reply