ടൊവിനോ ചിത്രം എആര്‍എം റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്‍റെ ശബ്ദ സാന്നിധ്യം എന്ന സര്‍പ്രൈസ് പ്രഖ്യാപിച്ച് നായകന്‍ ടൊവിനോ. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ടൊവിനോ ഈക്കാര്യം അറിയിച്ചത്. കോസിമിക് ക്രിയേറ്റര്‍ എന്ന ശബ്ദ സാന്നിധ്യമായി മോഹന്‍ലാല്‍ എത്തും എന്നാണ് ടൊവിനോ പ്രഖ്യാപിച്ചത്.
എആര്‍എം സിനിമയില്‍ കോസ്മിക് ക്രിയേറ്റര്‍ എന്ന നിലയിൽ പ്രിയപ്പെട്ട മോഹൻലാൽ സാര്‍ തന്‍റെ ഐക്കണിക് ശബ്ദം നൽകുന്നുണ്ട്. നിങ്ങളുടെ ഐതിഹാസിക ശബ്ദം ഞങ്ങളുടെ സിനിമയ്ക്ക് ഒരു പുതിയ മാനം കൊണ്ടുവന്നു. ഈ യാത്രയുടെ ഭാഗമായതിന് നന്ദി എന്നാണ് ടൊവിനോ പോസ്റ്റ് പറയുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ് തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആര്‍എമ്മിന്‍റെ ചായാഗ്രഹണം നിർവഹിക്കുന്നത്.എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്.