Spread the love
മോഹൻലാലിന്റെ ‘ശാന്തിഭവനം’ പദ്ധതി; ആദ്യ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു.

മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ‘ശാന്തിഭവനം’ പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോൽ ​ദാനം നിർവ്വഹിച്ചു. സമൂഹത്തിലെ നിർദ്ധനരായവർക്ക് ഗുണമേന്മയുള്ള വീട് നൽകാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് ‘ശാന്തിഭവനം’. ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച അജ്‌ന ജോസിന്റെ കുടുംബത്തിനാണ് പദ്ധതിയുടെ വീട് കൈമാറിയത്. സർക്കാർ -സ്വകാര്യ, കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജൻ ലഭ്യതയുള്ള 200ലധികം കിടക്കകൾ, വെന്റിലേറ്റർ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകൾ, എക്സ് റേ മെഷിനുകൾ എന്നിവ കൊവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗത്തിൽ ഫൗണ്ടേഷൻ നൽകിയിരുന്നു. 2015ലാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിക്കുന്നത്. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷൻ ആരംഭിച്ചത്.

Leave a Reply