Spread the love

എ ആര്‍ റഹ്‌മാന്റെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും ചര്‍ച്ചയായിരുന്നു. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് വരെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു. ഇപ്പോഴിതാ ഈ ചർച്ചകളിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് സൈറാ ബാനുവിന്റെ അഭിഭാഷകയായ വന്ദന ഷാ.

റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് വന്ദന ഷാ പറഞ്ഞു. കൂടാതെ, സൈറയുടേതും റഹ്‌മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും, മാന്യമായാണ് ഈ ബന്ധം അവസാനിപ്പിച്ചതെന്നും റഹ്‌മാനും സൈറയും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കി.

അതേസമയം, എ ആര്‍ റഹ്‌മാന്റെ സംഘത്തിലെ അംഗമായ ബേസ് ഗിറ്റാറിസ്റ്റ് മോഹിനി ഡേ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു വിവാഹ ബന്ധം വേർപിരിയുന്നതായി അറിയിച്ചത്. ഭര്‍ത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചുമായി പരസ്പരധാരണയോടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് അവർ കുറിപ്പ് പങ്കുവെച്ചു.

Leave a Reply