Spread the love

മഹാകുംഭമേളയ്‌ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ 16 വയസ്സ് മാത്രമുള്ള അതി സുന്ദരിയായ മാല വിൽപ്പനക്കാരിയെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. സോഷ്യൽ മീഡിയയും മാധ്യമങ്ങളും പിന്നാലെ കൂടിയതോടെ വെള്ളാരം കണ്ണുള്ള മോണാലിസക്ക് കച്ചവടം വരെ നിർത്തി സ്വന്തം ദേശത്തേക്ക് മടങ്ങേണ്ടി വന്നിരുന്നു. എന്നാൽ പിന്നെ കണ്ടത് ആ പെൺകുട്ടിയുടെ ഭാഗ്യത്തിന്റെ കഥയാണ്. സോഷ്യൽ മീഡിയ പ്രശസ്തയാക്കിയ പെൺകുട്ടി മോഡലിങ്ങിലേക്കും സിനിമാഭിനയത്തിലേക്കും തിരിഞ്ഞു.

കേരളത്തിലെ പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ തന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് താരത്തെ കേരളത്തിൽ എത്തിച്ചപ്പോൾ മോണാലിസക്ക് കേരളത്തിലും ആരാധകർ ഉണ്ടെന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ കുംഭ മേളയിൽ 100 രൂപയ്ക്ക് മാല വിറ്റു നടന്ന മോണാലിസ ഇനി പി കെ ബിനു വർഗീസ് സംവിധാനം ചെയ്യുന്ന നാഗമ്മ എന്ന ചിത്രത്തിലൂടെ ആണ് മോനി മലയാളത്തിലേക്ക് എത്തുന്നത്. കൈലാഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂജ വേദിയിൽ മോനിയെ കൊണ്ട് ഓണാശംസകൾ പറയിപ്പിക്കുന്ന കൈലാഷിന്റെ വീഡിയോ ഏറെ ശ്രദ്ധനേടിയിരുന്നു.

Leave a Reply