തിരുവനന്തപുരം: കെഎസ്ഇ ബിയുടെ പേരിലും വ്യാജ സന്ദേശമയച്ച് പണം തട്ടുന്ന സംഘം രംഗത്ത്. ലക്ഷങ്ങൾ ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ടതായി വിവരം. ഉപഭോക്താക്കളോടു കരുതിയിരിക്കാൻ കെഎസ്ഇബി ആവശ്യപ്പെടുന്നു.
എത്രയും വേഗം പണമടച്ചില്ലെങ്കിലോ ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിൽ ചില വ്യാജ മൊബൈൽ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും.
സന്ദേശത്തിലെ മൊബൈൽ നമ്പറിൽ ബന്ധപെട്ടാൽ KSEB യുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവിശ്യപ്പെടും.
തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്ന ശൈലിയാണ് തട്ടിപ്പുക്കാർക്ക് ഉള്ളത്.
കബളിപ്പിക്കലിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ബിൽ തുക അടയ്ക്കുന്നത് KSEB യുടെ വെബ്സൈറ്റ് വഴിയായിരിക്കണമെന്നും മുന്നറിയിപ്പു നൽകുന്നു.
കെഎസ് ഇ ബിയിൽ നിന്നു ലഭിക്കുന്ന X ബില്ലിൽ എന്തെങ്കിലും സംശയം തോന്നിയാൽ 9496001912 എന്ന നമ്പറിൽ ബന്ധപ്പെട്ട് ആധികാരികത ഉറപ്പു വരുത്തണം. KSEB എന്ന് രേഖപ്പെടുത്തിയ രസീതുകൾ നൽകി ജീവനക്കാർ എന്ന വ്യാജേന ചിലർ ഉപഭോക്താക്കളിൽ നിന്ന് പണം പിരിക്കുന്നതായും പരാതിയുണ്ട്. ഇത്തരം പ്രവൃത്തികൾ കണ്ടാൽ വിവരം അറിയിക്കുന്നവർക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ, രസീതുകൾ, ഡിജിറ്റൽ തെളിവുകൾ ചീഫ് വിജിലൻസ് ഓഫീസരുടെ വിലാസത്തിൽ അയച്ചുകൊടുക്കണം.