
യുഎസിനും യൂറോപ്പിനും പിന്നാലെ യുഎഇയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 29കാരിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച പാടില്ല. രോഗം സംശയിച്ചാല്‍ ഉടന്‍ ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. രോഗബാധ സംശയിച്ചാല്‍ എത്രയും വേഗം ആരോഗ്യമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ങ്കിപോക്‌സ് വൈറസ് സാധാരണഗതിയില്‍ മാരകമല്ലെന്നും കൊറോണ വൈറസിനേക്കാള്‍ രോഗപകര്‍ച്ചാ നിരക്ക് കുറവാണെന്നും ഡോ. ഫഹീം പറഞ്ഞു.
വസൂരി പോലെയുള്ള രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ ഓര്‍ത്തോപോക്സ് വൈറസ് ഗണത്തില്‍പെട്ടതാണ് കുരങ്ങുപനി പരത്തുന്ന വൈറസ്. പനിയും ത്വക്കില്‍ ചുണങ്ങും ഉണ്ടാക്കുന്ന ഒരു വൈറസാണിത്. പനി, വിറയല്‍, തലവേദന, പേശിവേദന, ക്ഷീണം, ലിംഫ് നോഡുകള്‍ വീര്‍ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുന്നത്. ശരീര സ്രവങ്ങള്‍, ചര്‍മ്മ വ്രണങ്ങള്‍, വായ അല്ലെങ്കില്‍ തൊണ്ട പോലുള്ള ആന്തരിക മ്യൂക്കോസല്‍ പ്രതലങ്ങള്‍, ശ്വസന തുള്ളികള്‍, അണുബാധയുള്ള വസ്തുക്കള്‍ എന്നിവയിലൂടെ പകരാം. 1980ല്‍ വാക്സീന്‍ ഉപയോഗത്തോടെ വസൂരിയെ തുടച്ചുമാറ്റിയെങ്കിലും കുരങ്ങുപനിയെ പൂര്‍ണമായും തടയാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.