Spread the love

വാഴപ്പാറ : മേഖലയിൽ കുരങ്ങ് ശല്യം, രൂക്ഷം. കർഷകർ ദുരിതത്തിൽ. കാട്ടു പന്നിയും എലിയുമായിരുന്നു ഇതുവരെ കർഷകരുടെ ശത്രു. എന്നാലിപ്പോൾ അപ്രതീക്ഷിതമായെത്തിയ അതിഥിയും ശല്യമായി മാറി. തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളെല്ലാം നശിപ്പിക്കുകയാണ്. തെങ്ങിൽ വെള്ളക്ക പിടിക്കുമ്പോൾ കുരങ്ങുകൾ നശിപ്പിക്കും. ഒന്നും വിളവെടുക്കാൻ സമ്മതിക്കുന്നില്ലെന്നു കർഷകർ പറയുന്നു. നേരത്തേ ഒറ്റപ്പെട്ട രീതിയിലായിരുന്നു കുരങ്ങുകൾ എത്തിയിരുന്നത്. ഇപ്പോൾ കൂട്ടമായി എത്തുന്നത് മൂലം യാതൊരു പ്രതിരോധവും തീർക്കാൻ കഴിയുന്നില്ലെന്നു നാട്ടുകാർ പറയുന്നു.

Leave a Reply