ന്യൂഡൽഹി: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധന ഫലം പൂർത്തിയായി. സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിറ്റിക് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
മങ്കിപോക്‌സിന് കാരണം എ.2 വൈറസാണെന്നാണ് ജിനോം സ്വീകൻസ് പഠനത്തിൽ നിന്ന് വ്യക്തമായത്. എ.2 വകഭേദത്തിന് വ്യാപനശേഷി കുറവാണ്.
ലോകമെമ്പാടുമുള്ള ഭൂരിഭാഗം ജീനോമുകളും ബി.1 വകഭേദത്തിൽപ്പെട്ടതാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിൽ രോഗികളിൽ നിന്നുള്ള ജീനോം സീക്വൻസിങ് ഡാറ്റ, മങ്കിപോക്‌സ് വൈറസിന്റെ എ.2 പതിപ്പിൽ പെട്ടതാണെന്ന് ഐജിഐബിയിലെ ജീനോം സീക്വൻസിങ് സയന്റിസ്റ്റ് വിനോദ് സ്‌കറിയ വ്യക്തമാക്കി.