Spread the love
തുലാവർഷമെത്തി, വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട മഴ

തിരുവനന്തപുരം: തുലാവർഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ തീരദേശ മേഖലയിലും ആന്ധ്രാപ്രദേശിന്റെ തെക്കൻ മേഖലയിലും ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട വടക്ക് കിഴക്കൻ കാറ്റിനെ തുടർന്ന് വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്.

തെക്കൻ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയും പെയ്യാം. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Leave a Reply