തിരുവനന്തപുരം :കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി )ഇന്ന് എത്തുമെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

എറണാകുളം,ഇടുക്കി,കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും അറബിക്കടൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. മിനികോയ്,അഗത്തി, തിരുവനന്തപുരം,പുനലൂർ,കൊല്ലം, ആലപ്പുഴ,കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്,തലശ്ശേരി, കണ്ണൂർ, കാസർകോഡ്,മലപ്പുറം എന്നീ 14 സ്ഥലങ്ങളിലെ 9 ഇടക്കെങ്കിലും തുടർച്ചയായ രണ്ട് ദിവസം 2.5 മില്ലി മീറ്റർ മഴ പെയ്യുന്നതാണ് കാലവർഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിൽ ഒന്ന്.എന്നാൽ ഇന്നലെ വൈകിട്ട് വരെയും കേരളത്തിൽ വ്യാപകമായി മഴ ലഭിച്ചിട്ടില്ല.