Spread the love
ബജറ്റില്‍ വരവിനെക്കാള്‍ കൂടുതല്‍ ചെലവ്!

1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. പുതിയ കണക്കുകള്‍ പ്രകാരം 16,910 കോടി രൂപയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ റവന്യൂ കമ്മി. കഴിഞ്ഞ വര്‍ഷം ഇത് 19,759 കോടി രൂപയും 2019-20ല്‍ 15,462 കോടി രൂപയുമായിരുന്നു. മൂന്ന് വര്‍ഷത്തെ വരുമാനം നഷ്ടം ഏകദേശം 53,000 കോടി രൂപയാണ്. കോവിഡിനെ തുടര്‍ന്ന് രണ്ട് അടിയന്തര സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് 35,262 കോടി രൂപയാണ് സര്‍ക്കാരിന് അധിക ചെലവുണ്ടായത്.

ഒന്നാം പാക്കേജില്‍ 26,323 കോടി രൂപ വിവിധ സഹായ പദ്ധതികളുടെ ഭാഗമായി ജനങ്ങളിലെത്തിച്ചെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. രണ്ടാം പാക്കേജില്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സഹായവും മറ്റുമായി 8,900 കോടി രൂപ നീക്കി വെച്ചിരുന്നു. ഈ അധിക ചെലവും വരുമാന നഷ്ടവും ചേര്‍ത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 88,300 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കെ റെയില്‍ സ്ഥലമേറ്റെടുക്കലിനായി ബജറ്റില്‍ 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലോകസമാധാനത്തിനുള്ള ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കാനായി ബജറ്റില്‍ 2 കോടി രൂപ വിലയിരുത്തിയതും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞിരിക്കുകയാണ്.

Leave a Reply