ചിറ്റൂര് : സത്യപ്രതിജ്ഞ പ്രതിജ്ഞക്ക് ശേഷം പുതുതായി അധികാരമേറ്റ ജലവൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി ജലവൈദ്യുത പദ്ധതികളെക്കുറിച്ചും, വികസനത്തെക്കുറിച്ച് മനസ്സു തുറന്നു.കേരളം വൈദ്യുതി മിച്ച സംസ്ഥാനമാക്കാൻ കൂടുതൽ ജലവൈദ്യുത പദ്ധതികൾ ആവശ്യമാണ്.
കർഷകർക്കായി സോളാർ, കാറ്റാടി പദ്ധതികൾ ആലോചിക്കുമെന്നും മന്ത്രി. അനർട്ട് പുനഃസംഘടിപ്പിക്കും. ചെറുകിട വ്യവസായികൾക്കും, കർഷകർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ പരിശ്രമിക്കും.വിവാദ പദ്ധതി ആയതിനാൽ അതിരപ്പിള്ളിയിൽ മുന്നണി തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.