മുല്ലപ്പെരിയാർ ഡാമിൽ നിന്ന് ഒരുദിവസം ചോരുന്നത് 1.99 ലക്ഷം ലിറ്റർ വെള്ളം. ഡാമിന്‍റെ അടിത്തട്ടിൽ നിന്ന് പത്തും, 45ഉം അടി ഉയരത്തിലുള്ള ഭാഗങ്ങളിലെ സീ പേജ് കണക്കാക്കിയാണ് തമിഴ്നാട് സുപ്രിം കോടതിയിൽ ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.
ജലസംഭരണിയുടെ ഉൾഭാഗത്ത് നിർമിച്ച ഗാലറിയിലൂടെ ഒഴികിവരുന്ന വെള്ളമാണ് സീ പേജ് വാട്ടർ. ഇത് കണക്കാക്കിയാണ് ഒരു മിനിറ്റിൽ എത്ര വെള്ളം എത്തുന്നു എന്നതിനെ അടിസ്ഥാനമാക്കി ചോർച്ച കണ്ടെത്തുക. ഈ മാസം 8 മുതൽ 14 വരെയുള്ള ഒരാഴ്ചക്കാലത്തെ കണക്കുകളാണ് തമിഴ്നാട് സുപ്രിം കോടതിയിൽ വെച്ചത്. ഇതനുസരിച്ച് ജലനിരപ്പ് 139.85 അടിയിലെത്തുമ്പോൾ രണ്ട് ഗാലറികളിലൂടെ 1.99 ലക്ഷം ലീറ്റർ വെള്ളമാണ് ഒരു ദിവസം ചോരുന്നത്. ഒരു മിനിറ്റിൽ 138. 777 ലീറ്റർ വെള്ളം ചോരുന്നു. രണ്ടാഴ് ആഴ്ച മുൻപ്പ് ഇത് 129. 447 ലീറ്റർ ആയിരുന്നു. 5 വർഷം മുൻപ് ചോർച്ച ഒരു മിനിറ്റിൽ 89 ലീറ്റർ ഏന്ന തോതിലായിരുന്നു.
ഒൻപതാം തീയതിയാണ് സുപ്രിം കോടതി സീ പേജ് ഡാറ്റ നൽകാൻ തമിഴ്നാടിനോട് ചോദിച്ചത്. മറുപടി സത്യവാങ്മൂലത്തിലാണ് ചോർച്ചയുടെ വിശദാംശങ്ങളുള്ളത്. മുൻ വർഷങ്ങളിലെ കണക്ക് തമിഴ്നാട് നൽകിയിട്ടില്ല. ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തിയാൽ സീപേജ് വെള്ളത്തിൻ്റെ അളവും കൂടും. മുൻ കാലങ്ങളിലെ കണക്ക് മുഴുവൻ വിദഗ്ധർ പരിശോധിച്ചാലെ ഇപ്പോഴത്തെ ചോർച്ചയുടെ അളവ്, തീവ്രത എന്നിവ മനസിലക്കാനാവൂ. ഇത് ലഭിച്ചാലെ ഡാമിൻ്റെ ബലക്ഷയത്തിൻ്റെ തോത് ശാസ്ത്രീയമായി വിലയിരുത്താനും കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.