Spread the love

സിനിമ സമരം പ്രഖ്യാപിച്ച ജി.സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ രംഗത്ത് എത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന ഇന്ന് പ്രസ്താവന ഇറക്കും

സിനിമ സമരം അടക്കം രണ്ട് ദിവസം മുന്‍പ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാർ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറയുന്നത്. രൂക്ഷ വിമർശനത്തിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനെ നേരിൽ കാണാനും നീക്കം നടക്കുന്നു എന്നാണ് വിവരം. അതേ സമയം ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ ബേസിൽ ജോസഫും, നടി അപർണ ബാല മുരളിയും രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ ഉയര്‍ത്തിയ വിമർശനത്തിന് നിർമാതാവ് സുരേഷ്‌കുമാർ രൂക്ഷമായി പ്രതികരിച്ചു. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു. ആന്റണി യോഗങ്ങളിൽ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ്ഞു

അതേസമയം നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരന്‍ രംഗത്ത് എത്തി. ഫേസ്ബുക്കില്‍ ആന്‍റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്‍റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആന്‍റണിയുടെ പോസ്റ്റ്. ഒപ്പം എമ്പുരാന്‍റെ ബജറ്റ് 141 കോടിയെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്‍റണി വിമര്‍ശിച്ചിരുന്നു

Leave a Reply