Spread the love

കൊല്ലം : മുക്കുപണ്ടം പണയം വച്ച് 10 ലക്ഷത്തിലധികം തട്ടിയെടുത്ത കേസിലെ പ്രതിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കന്റോൺമെന്റ് സൗത്ത് പുതുവൽ പുരയിടത്തിൽ അനു രാജേന്ദ്രനെ (29)യാണ് അറസ്റ്റ് ചെയ്തത്. ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് അനു രാജേന്ദ്രനും മറ്റു 3 പേരും ചേർന്ന് മേയ് മാസം മുതൽ പല ദിവസങ്ങളിലായി മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയത്. കേസിൽ കൂട്ടു പ്രതികളായ വിഷ്ണു, രേഷ്മ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന അനു രാജേന്ദ്രനെ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ എസ്ഐമാരായ വിഷ്ണു, മുരുകേശ്,സിപിഒമാരായ അനു,ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave a Reply